ആ​ദി​വാ​സി ഭ​വ​ന പ​ദ്ധ​തി : വീ​ടു​ക​ൾ കൈ​മാ​റ്റ​ത്തി​നു സ​ജ്ജ​മാ​കു​ന്ന ു

11:52 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡ​ല​വ​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി(​എ​ച്ച്ആ​ർ​ഡി​എ​സ്) സ​ദ്ഗ്ര​ഹ ആ​ദി​വാ​സി ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന 161 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്നു. വീ​ടു​ക​ളു​ടെ കൈ​മാ​റ്റം ഡി​സം​ബ​റി​ൽ ന​ട​ത്തു​മെ​ന്നു എ​ച്ച്ആ​ർ​ഡി​എ​സ് സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ, ചീ​ഫ് പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യാ​ണ് സൊ​സൈ​റ്റി പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. 370 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മൂ​ള്ള​താ​ണ് ഓ​രോ വീ​ടും. കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, സി​റ്റൗ​ട്ട്, ഹാ​ൾ, ടോ​യ്‌‌ലറ്റ് എ​ന്നി​വ ഓ​രോ വീ​ടി​ന്‍റെ​യും ഭാ​ഗ​മാ​ണ്.

ഓ​രോ വീ​ട്ടി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റും സൊ​സൈ​റ്റി ന​ൽ​കും. ഒ​രു വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നും ഫ​ർ​ണി​ച്ച​റി​നു​മാ​യി ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യാ​ണ് സൊ​സൈ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നു സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി സൊ​സൈ​റ്റി സ​ജീ​വ​മാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ച​ല​ച്ചി​ത്ര ന​ട​ൻ ചെ​ത​ല​യം പൂ​വ​ഞ്ചി കോ​ള​നി​യി​ലെ മ​ണി​ക്ക് സൊ​സൈ​റ്റി നേ​ര​ത്തേ വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. സ​ദ്ഗ്ര​ഹ പ​ദ്ധ​തി​യി​ൽ സൊ​സൈ​റ്റി അ​ട്ട​പ്പാ​ടി​യി​ൽ ആ​യി​രം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.