സ്നേ​​ഹ​​സാ​​ന്ത്വ​​നം ഭ​​വ​​ന​​നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം

11:46 PM Nov 03, 2018 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഭ​​വ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ച്ചും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി​​യും സ്നേ​​ഹ​​സാ​​ന്ത്വ​​നം ഭ​​വ​​ന​​നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ച്ചു.
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് 11-ാം വാ​​ർ​​ഡ് മെം​​ന്പ​​ർ കെ.​​കെ. ഷാ​​ജി നാ​​ഷ​​ണ​​ൽ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ, കേ​​ര​​ള റി​​യ​​ൽ എ​​സ്റ്റേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ദി​​വ​​സ​​ങ്ങ​​ളോ​​ളം വെ​​ള്ളം കെ​​ട്ടി​​നി​​ന്ന് വീ​​ട് പൂ​​ർ​​ണ​​മാ​​യും ന​​ഷ്ട​​പ്പെ​​ട്ട 11-ാം വാ​​ർ​​ഡി​​ലെ ര​​ണ്ട് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് പു​​തി​​യ വീ​​ട് നി​​ർ​​മി​​ക്കു​​ന്ന​​തി​​നും വെ​​ള്ളം കെ​​ട്ടിനി​​ന്ന​​തു മൂ​​ലം ഭി​​ത്തി​​ക​​ൾ ഇ​​ടി​​ഞ്ഞു​​വീ​​ണ് വാ​​സ​​യോ​​ഗ്യ​​മ​​ല്ലാ​​താ​​യ ഇ​​രു​​പ​​തോ​​ളം വീ​​ടു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നു​​മാ​​ണ് പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.​​
അ​​ന്പ​​ത് ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഡി​​സം​​ബ​​ർ മാ​​സ​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​ക്കി ഭ​​വ​​ന​​ങ്ങ​​ൾ ഉ​​ട​​മ​​ക​​ൾ​​ക്ക് കൈ​​മാ​​റും. പു​​തി​​യ ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ ദാ​​ന​​വും ഇ​​തോ​​ടൊ​​പ്പം ന​​ട​​ക്കും.