ഞീഴൂർ: ഞീഴൂർ പഞ്ചായത്തുതല അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഞീഴൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ സിആർസിയുടെ കീഴിലുള്ള പൊതുവിദ്യാലയങ്ങളിൽ തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്.
സമ്മേളനത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോസ് രാഗാദ്രിയെ ആദരിച്ചു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയുടെ പാരീഷ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപള്ളി ഉദ്ഘാടനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠന സഹായം ചെയ്ത മാത്യു പനയ്ക്കലിനെ യോഗത്തിൽ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഞീഴൂർ സെന്റ് ജോസഫ് സ്കൂളിൽ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.എസ്. ശ്രീലത നിർവഹിച്ചു. ഫാ.ജോസ് കുറുപ്പന്തറയിൽ, വി.ബി. വിനോദ് വാട്ടവത്ത്, സന്തോഷ് ജോസഫ്, വി.ജെ. സജിമോൻ, സ്കറിയാ വർക്കി, യു.കെ. സോമൻ, ബീന ഷിബു, സന്തോഷ് ജോസഫ്, എൻ. മണിലാൽ, എം.കെ. സിന്ധു, ഗീതാ ജെ. മണിമല, ബീനാ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതി ഉദ്ഘാടനം ചെയ്തു
11:46 PM Nov 03, 2018 | Deepika.com