വി​​ല്ലു​​വ​​ണ്ടി യാ​​ത്ര​​യു​​ടെ വാ​​ർ​​ഷി​​കം നാ​​ളെ

11:46 PM Nov 03, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: അ​​യ്യ​​ങ്കാ​​ളി ന​​യി​​ച്ച വി​​ല്ലു​​വ​​ണ്ടി യാ​​ത്ര​​യു​​ടെ 125-ാം വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ സ​​മാ​​പ​​നം (സ്മൃ​​തി​​പ​​ഥം-2018) കെ​​പി​​എം​​എ​​സ് ക​​ടു​​ത്തു​​രു​​ത്തി യൂ​​ണി​​യ​​ൻ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ട​​ത്തും.
മൂ​​ന്നി​​ന് ആ​​പ്പാ​​ഞ്ചി​​റ​​യി​​ൽ നി​​ന്ന് ക​​ടു​​ത്തു​​രു​​ത്തി യൂ​​ണി​​യ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സാം​​സ്കാരി​​ക ഘോ​​ഷ​​യാ​​ത്ര ആ​​രം​​ഭി​​ക്കും.
വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് ക​​ടു​​ത്തു​​രു​​ത്തി ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് സി.​​കെ. ബി​​ജു ച​​ന്ദ്ര​​ൻ​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എ​​ഴു​​ത്തു​​കാ​​ര​​ൻ സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.