കല്ലറ: പ്രളയത്തിൽ കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി ഇറക്കാനായി പാലാ രൂപതയുടെ സഹായം. കല്ലറയിലെ 65 കർഷകർക്കാണ് രൂപത മൂന്ന് ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കിയത്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ടെത്തി പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളിയിലെ ഇടവകാംഗങ്ങൾക്ക് സഹായധനം കൈമാറി. രണ്ടുതവണത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, പ്രോക്യുറേറ്റർ ഫാ.ജോസ് വള്ളോംപുരയിടം, വികാരി ഫാ.ജോണ്‍ ചാവേലിൽ, കൈക്കാരൻ ജയിംസ് പുത്തൻപീടികയിൽ എന്നിവർ പങ്കെടുത്തു.
പ്രളയം: കൃഷിയിറക്കാൻ സഹായവുമായി പാലാ രൂപത
11:46 PM Nov 03, 2018 | Deepika.com