വേ​​ഗ ഇ​​ന്നു മു​​ത​​ൽ കു​​തി​​പ്പു തു​​ട​​ങ്ങും

11:46 PM Nov 03, 2018 | Deepika.com
വൈ​​ക്കം: വൈ​​ക്കം - എ​​റ​​ണാ​​കു​​ളം ദീ​​ർ​​ഘ​​ദൂ​​ര അ​​തി​​വേ​​ഗ​​എ​​സി ബോ​​ട്ട് സ​​ർ​​വീ​​സ് ഇ​​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ഗ​​താ​​ഗ​​ത മ​​ന്ത്രി എ.​​കെ.​​ശ​​ശീ​​ന്ദ്ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി ഡോ.​​തോ​​മ​​സ് ഐ​​സ​​ക് സ​​ർ​​വീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എം​​എ​​ൽ​​എ മാ​​രാ​​യ സി.​​കെ. ആ​​ശ, എ.​​എം. ആ​​രീ​​ഫ്, ജ​​ല​​ഗ​​താ​​ഗ​​ത​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി ഷാ​​ജി വി.​​നാ​​യ​​ർ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ പി.​​ശ​​ശി​​ധ​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ക്കും.

ഉ​​ദ്ഘാ​​ട​​നച്ചട​​ങ്ങ് ഉ​​ത്സ​​വഭ​​രി​​ത​​മാ​​ക്കാ​​ൻ ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പും ന​​ഗ​​ര​​സ​​ഭ​​യും ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി. സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ലാ​​ണ് സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ 7.30നു ​​വൈ​​ക്കം ജെ​​ട്ടി​​യി​​ൽ നി​​ന്നു ബോ​​ട്ട് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു പു​​റ​​പ്പെ​​ടും. പെ​​രു​​ന്പ​​ളം സൗ​​ത്ത്, പാ​​ണാ​​വ​​ള്ളി, തേ​​വ​​ര ഫെ​​റി, എ​​ന്നി സ്റ്റോ​​പ്പു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്ന് 9.30 ന് ​​ബോ​​ട്ട് എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തും.

​​വൈ​​ക്കം - എ​​റ​​ണാ​​കു​​ളം യാ​​ത്രാ നി​​ര​​ക്ക് നോ​​ണ്‍ എ ​​സി 40 രൂ​​പ​​യും എ​​സി 80 രൂ​​പ​​യു​​മാ​​ണ്. തേ​​വ​​ര നോ​​ണ്‍ എ​​സി 30, എ​​സി 60, പെ​​രു​​ന്പ​​ളം, പാ​​ണാ​​വ​​ള്ളി നോ​​ണ്‍ എ​​സി 20, എ​​സി 40. എ​​റ​​ണാ​​കു​​ളം ജെ​​ട്ടി​​യി​​ൽ നി​​ന്നു തേ​​വ​​ര ഫെ​​റി​​യി​​ലേ​​യ​​ക്ക് നോ​​ണ്‍ എ​​സി 10 രൂ​​പ, എ​​സി 20 രൂ​​പ.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 9400050358, 94000503 48 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.