ചങ്ങനാശേരി: സമൂഹത്തിൽ അടിക്കടി ഉണ്ടാകുന്ന മൂല്യശോഷണങ്ങളേയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിച്ച് കേരളം ആർജിച്ച സാംസ്കാരിക അന്തരീക്ഷം നിലനിർത്തുവാൻ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ചിട്ടുള്ള ജാഗ്രത, സാംസ്കാരിക ജാഥയ്ക്ക് ഇന്ന് രാവിലെ ഒന്‍പതിന് മുനിസിപ്പൽ ജംഗ്ഷനിൽ സ്വീകരണം നൽകും.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണനാണ് ജാഥാ ക്യാപ്റ്റൻ. നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ ഉദ്ഘാടനം ചെയ്യും.
താലൂക്ക് പ്രസിഡന്റ് ജയിംസ് വർഗീസ് അധ്യക്ഷത വഹിക്കും. ഡോ.എം.ജി. ബാബുജി മുഖ്യ പ്രഭാഷണം നടത്തും .
ലൈബ്രറി കൗണ്‍സിൽ ജാഥയ്ക്ക് സ്വീകരണം ഇന്ന്
11:32 PM Nov 03, 2018 | Deepika.com