ചെത്തിപ്പുഴ: തിരുഹൃദയ ഇടവക സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢസമാപനം. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആത്മീയ, സാമൂഹിക രംഗങ്ങളിൽ ചെത്തിപ്പുഴ ഇടവകയും സിഎംഐ ചെത്തിപ്പുഴ ആശ്രമവും മഹത്തരമായ സേവനമാണ്നിർവഹിക്കുന്നതെന്നും സമഗ്രമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനമാണ് ഇടവകയ്ക്കുള്ളതെന്നും ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു.
സീറോമലബാർ സഭ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിച്ചു.
മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര, മുൻവികാരി ഫാ.ജയിംസ് തയ്യിൽ, ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ,അസിസ്റ്റന്റ് വികാരിമാരായ ഫാ.ജസ്റ്റിൻ ആലുക്കൽ, ഫാ.ജസ്റ്റിൻ വാളംപറന്പിൽ, പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, വാർഡ്മെന്പർ ലാലിമ്മ ടോമി, കൈക്കാരൻമാരായ ജോസഫുകുഞ്ഞ് തേവലക്കര, ജോബ് കടന്തോട് എന്നിവർ പ്രസംഗിച്ചു.
രാവിലെ ഒന്പതിന് സീറോമലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. സമ്മേളനത്തിൽ ഇടവക ഡയറക്ടറിയും സ്മരണികയും പ്രകാശനം ചെയ്തു.
ചെത്തിപ്പുഴ തിരുഹൃദയ ഇടവക സുവർണജൂബിലിക്ക് പ്രൗഢസമാപനം
11:32 PM Nov 03, 2018 | Deepika.com