കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​ഞ്ഞു

11:32 PM Nov 03, 2018 | Deepika.com
ക​​റു​​ക​​ച്ചാ​​ൽ: ഡ്രൈ​​വിം​​ഗ് പ​​ഠ​​ന​​ത്തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ റോ​​ഡി​​ൽ വ​​ട്ടം മ​​റി​​ഞ്ഞു. യാ​​ത്ര​​ക്കാ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ഒ​​ന്ന​​ര​​യോ​​ടെ പു​​തു​​പ്പ​​ള്ളി​​പ്പ​​ട​​വ് ഗു​​രു​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
ക​​റു​​ക​​ച്ചാ​​ൽ സ്വ​​ദേ​​ശി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. ഇ​​വ​​ർ ഡ്രൈ​​വിം​​ഗ് പ​​രി​​ശീ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡ​​രി​​കി​​ലെ മ​​ണ്‍​തി​​ട്ട​​യി​​ൽ ക​​യ​​റാ​​തി​​ര​​ക്കു​​വാ​​നാ​​യി കാ​​ർ വെ​​ട്ടി​​ച്ച​​പ്പോ​​ൾ മ​​റ്റൊ​​രു​​ക​​ല്ലി​​ൽ ത​​ട്ടി​​യ ശേ​​ഷം റോ​​ഡി​​ൽ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ൽ കു​​ടു​​ങ്ങി​​യ ഇ​​വ​​രെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​ത്. അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ന്‍റ ഒ​​രു​​വ​​ശം ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു.