മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഇന്റർ സ്കൂൾ 20-ാമത് വോളിബോളിന്റെയും, 16-ാമത് ബാസ്കറ്റ്ബോളിന്റെയും ടൂർണമെന്റുകളുടെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ വിഭാഗം വോളിബോൾ മത്സരങ്ങളിൽ സിജെഎഎം എച്ച്എസ്എസ് വരന്തരപ്പള്ളി നടുവന്നൂർ എച്ച്എസ്എസ് കോഴിക്കോടുമായി എറ്റുമുട്ടിയപ്പോൾ സിജഐഎം എച്ച്എസ്എസ് വരന്തരപ്പള്ളി വിജയികളായി (സ്കോർ: 25-17, 25-22, 25-18). കോട്ടയം ഗിരിദീപം സ്കൂൾ 25-17, 25-15, 25-19 എന്ന സ്കോറിന് ഗവ. എച്ച്എസ്എസ് കിഴക്കഞ്ചേരി പാലക്കാടിനെയും, എസ്എൻഡിപി എച്ച്എസ്എ പാലിശേരി ഗവ. എച്ച്എസ്എസ് പനന്പള്ളിനഗറിനെയും (സ്കോർ: 25-23, 25-19, 27-25) എസ്ഡിവി എച്ച്എസ്എസ് പേരാമംഗലം എസ്എസ്എം എച്ച്എസ്എസ് കൊടുങ്ങല്ലൂരിനെ 25-12, 25-14, 28-26 എന്ന സ്കോറിനും, സിജഐഎം എച്ച്എസ്എസ് വരാന്ത്രപ്പള്ളി തിരുവനന്തപുരം ജി.വി. രാജാ സ്കൂളിനെ 25-20, 19-25, 20-25, 27-25, 15-9 എന്ന സ്കോറിനും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ വോളിബോൾ മത്സരങ്ങളിൽ സെന്റ് മേരീസ് എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി ചേർത്തല ഗവ. ജി.എച്ച്.എസ്.എസ്നെ 25-14, 25-17, 25-19 എന്ന സ്കോറിനും, തിരുവനന്തപുരം മാധവവിലാസം എച്ച്എസ്എസ് കുറുന്പനാട് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് നെ 25-19, 25-21, 25-15 എന്ന സ്കോറിനും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗം ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ കോട്ടയം എക്സലെൻഷ്യർ സ്കൂൾ ആതിഥേയരായ കെ.ഇ. സ്കൂളിനെ 40-32 എന്ന സ്കോറിനും, ജി.വി. രാജാ തിരുവനന്തപുരം സ്കൂൾ 47-24 ന് കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിനെയും, പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂൾ 58-23 എന്ന സ്കോറിന് കുര്യനാട് സെന്റ് ആൻസ് സ്കൂളിനെയും, തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് 60-62 ന് കോട്ടയം ഗിരിദീപം എച്ച്.എസ്.എസിനെയും പരാജയപ്പെടുത്തി.
കെഇ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടം തുടരുന്നു
11:22 PM Nov 03, 2018 | Deepika.com