ബ​​സ് ബൈ​​ക്കി​​ലി​​ടി​​ച്ച് യു​​വാ​​വി​​നു പ​​രി​​ക്ക്

11:22 PM Nov 03, 2018 | Deepika.com
കോ​​ട്ട​​യം: നി​​ര​​തെ​​റ്റി​​ച്ചെ​​ത്തി​​യ സ്വ​​കാ​​ര്യ ബ​​സി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​നു ഗു​​രു​​ത​​ര പ​​രു​​ക്ക്. കു​​റി​​ച്ചി മ​​ള്ളൂ​​ശേ​​രി സാ​​ബു​​വി​​ന്‍റെ മ​​ക​​ൻ വി​​വേ​​കി (22)നാ​​ണു പ​​രു​​ക്കേ​​റ്റ​​ത്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​എം​​സി റോ​​ഡി​​ൽ നാ​​ഗ​​ന്പ​​ടം പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. എ​​സ്എ​​ച്ച് മൗ​​ണ്ടി​​ലെ ഹോ​​ട്ട​​ൽ ഇ​​ന്ദ്ര​​പ്ര​​സ്ഥ​​യി​​ലെ റെ​​സ്റ്റോ​​റ​​ന്‍റി​​ൽ ജോ​​ലി​​ക്കാ​​ര​​നാ​​യ വി​​വേ​​ക് ജോ​​ലി സ്ഥ​​ല​​ത്തേ​​ക്കു വ​​രും​​വ​​ഴി​​യാ​​ണ് അ​​പ​​ക​​ടം.
എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന സെ​​ന്‍റ് തോ​​മ​​സ് ബ​​സാ​​ണു ബൈ​​ക്കി​​ലി​​ടി​​ച്ച​​ത്. ട്രാ​​ഫി​​ക് തെ​​റ്റി​​ച്ചു വ​​ല​​തു​​വ​​ശ​​ത്തു​​കൂ​​ടി അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ ക​​ട​​ന്നെ​​ത്തി​​യ ബ​​സ് ബൈ​​ക്കി​​ലി​​ടി​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ര​​ക്തം വാ​​ർ​​ന്നു ബോ​​ധ​​ര​​ഹി​​ത​​നാ​​യ യു​​വാ​​വി​​നെ ഉ​​ട​​ൻ​​ത​​ന്നെ നാ​​ഗ​​ന്പ​​ട​​ത്തെ സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ത​​ല​​യ്ക്കും ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ൾ​​ക്കും ഗു​​രു​​ത​​ര​​മാ​​യി പ​​രു​​ക്കേ​​റ്റ വി​​വേ​​കി​​നെ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.