ന​​ഗ​​ര​​സ​​ഭാ ഓ​​ഫീ​​സി​​ൽ വി​​ജി​​ല​​ൻ​​സ് പ​​രി​​ശോ​​ധ​​ന

11:22 PM Nov 03, 2018 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ : ന​​ഗ​​ര​​സ​​ഭാ ഓ​​ഫീ​​സി​​ൽ വി​​ജി​​ല​​ൻ​​സ് സം​​ഘം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ തീ​​ർ​​പ്പാ​​കാ​​ത്ത ബി​​ൽ​​ഡിം​​ഗ് പെ​​ർ​​മി​​റ്റു​​ക​​ൾ ക​​ണ്ടെ​​ത്തി. ബി​​ൽ​​ഡിം​​ഗ് പെ​​ർ​​മി​​റ്റു​​ക​​ളി​​ൽ 30 ദി​​വ​​സ​​ത്തി​​ന​​കം തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് ച​​ട്ടം. എ​​ൽ​​എ​​സ്ജി​​ഡി സെ​​ക്‌​​ഷ​​നി​​ലെ ഫ​​യ​​ലു​​ക​​ളാ​​ണ് കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​സ​​ഭ​​യി​​ലെ 10 ജീ​​വ​​ന​​ക്കാ​​രും സെ​​ക്ര​​ട്ട​​റി​​യും ഹാ​​ജ​​ർ ബു​​ക്കി​​ൽ ഒ​​പ്പി​​ട്ട ശേ​​ഷം കൂ​​ട്ട അ​​വ​​ധി​​യെ​​ടു​​ത്ത് ഇ​​റ​​ങ്ങി പോ​​യി​​രു​​ന്നു. വൈ​​റ്റ്ന​​ർ ഉ​​പ​​യോ​​ഗി​​ച്ച് ഹാ​​ജ​​ർ ബു​​ക്ക് തി​​രു​​ത്തി​​യ​​ത് പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രം​​ഭി​​ച്ച പ​​രി​​ശോ​​ധ​​ന​​ക​​ൾ വൈ​​കു​​ന്നേ​​രം വ​​രെ തു​​ട​​ർ​​ന്നു.
വി​​ജി​​ല​​ൻ​​സ് കോ​​ട്ട​​യം യൂ​​ണി​​റ്റ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്.​​എ​​സ്. ബൈ​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​എ​​സ്ഐ​​മാ​​രാ​​യ ജ​​യ​​കു​​മാ​​ർ, ജ​​യ​​ച​​ന്ദ്ര​​ൻ, സി​​വി​​ൽ​​പോ​​ലീ​​സ്ഓ​​ഫി​​സ​​ർ ബി​​ജു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. അ​​തേ​​സ​​മ​​യം സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​രി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തെ​​ന്ന് വി​​ജി​​ല​​ൻ​​സ് സം​​ഘം അ​​റി​​യി​​ച്ചു.