സൈക്കിൾ യാത്രയ്ക്കിടെ വീണ് മധ്യവയസ്കൻ മരിച്ചു
11:06 PM Nov 03, 2018 | Deepika.com
ചിറ്റൂർ: സൈക്കിൾ യാത്രക്കിടെ താഴെ വീണ മധ്യവയസ്കൻ മരിച്ചു. വടവന്നൂർ മന്ദം സുന്ദരത്തിന്റെ മകൻ ഗുണാളൻ (51) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് വടവന്നൂർ ടൗണിൽ ഗുണാളൻ സൈക്കിളിൽ നിന്നു വീണ് അവശനായത്. ഉടൻ വടവന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.