ട്രെ​യി​നി​ൽനി​ന്ന് വീ​ണു മ​രി​ച്ചു

10:56 PM Nov 03, 2018 | Deepika.com
ചെ​റു​പു​ഴ: തി​രു​മേ​നി തെ​ക്ക​ന്മാ​വ് സ്വ​ദേ​ശി ത​ട​ത്തി​ൽ ടി.​ജി. ബി​ജു (36) ട്രെ​യി​നി​ൽനി​ന്ന് വീ​ണു മ​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ മ​ല്ല​പ്പ​ള്ളി​യി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ജു തി​രു​മേ​നി​യി​ൽ താ​മ​സ​മു​ള്ള അ​മ്മ ഗ്രേ​സി​യു​ടെ ചി​കി​ത്സാ​ർ​ഥം കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ വ​ന്നു മ​ട​ങ്ങു​മ്പോ​ൾ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​വ​ച്ചാ​ണു ട്രെ​യി​നി​ൽനി​ന്ന് വീ​ണ​ത്. അ​മ്മ​യെ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം സ​ഹോ​ദ​രി​യെ ട്രെ​യി​നി​ൽ ക​യ​റ്റി​വി​ട്ട​തി​നു ശേ​ഷം ബി​ജു താ​മ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​മേ​നി​യി​ലേ​ക്കു കൊ​ണ്ടു​വ​രും. പ​രേ​ത​നാ​യ ത​ട​ത്തി​ൽ ജോ​ർ​ജി​ന്‍റെ​യും ഗ്രേ​സി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജോ​മോ​ൾ. മ​ക്ക​ൾ: സോ​ന (8), ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ സോ​നു, ഷാ​രോ​ൺ (ഒ​രു വ​യ​സ്).