ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഉണ്ടായ പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനു സിപിഎം പ്രവർത്തകരും നേതാക്കളും ഭവനങ്ങൾ സന്ദർശിക്കുന്നു. ഇന്നും നാളെയുമാണ് പരിപാടി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടുക, എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുക തുടങ്ങിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ചു സെക്രട്ടറിമാർ, ജനപ്രതിനിധികൾ, വർഗ ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡുകൾക്ക് നേതൃത്വം നൽകും. ജില്ലയിലെ 2500 പാർട്ടി ബ്രാഞ്ചുകളുടെയും നേതൃത്വത്തിലുള്ള സ്കാഡുകളിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കാളികളാകും. ഭവനസന്ദർശനം നടത്തുന്ന സ്ക്വാഡുകൾ പാർട്ടി നിലപാട് വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യും.
ഭവന സന്ദർശനവുമായി സിപിഎം
10:39 PM Nov 03, 2018 | Deepika.com