പി​ടി​കൂ​ടി​യ​ത് നൂ​റ് അ​ബ്കാ​രി​കേ​സു​ക​ൾ

10:39 PM Nov 03, 2018 | Deepika.com
ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടേ​യും ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​മാ​സം എ​ക്സൈ​സ് ജി​ല്ല​യി​ൽ ന​ട​ത്തി​യ 1,085 പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 100 അ​ബ്കാ​രി കേ​സു​ക​ളും, 76 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 192 പേ​രെ പ്ര​തി​ക​ളാ​ക്കി​യ​തി​ൽ 164 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് വി​വി​ധ കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ 15 ലി​റ്റ​ർ ചാ​രാ​യ​വും 95.675 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും 850 ലി​റ്റ​ർ കോ​ട​യും 8.986 ക​ഞ്ചാ​വും 28 ഗ്രാം ​ഹാ​ഷി​ഷും 0.084 ഗ്രാം ​എം​ഡി​എം​എ​യും 67 നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ക​ളും 63.53 ലി​റ്റ​ർ അ​രി​ഷ്ട​വും 6.5 ലി​റ്റ​ർ ബി​യ​റും 10,000 പാ​ക്ക​റ്റ് വ്യാ​ജ​സി​ഗ​റ​റ്റ്, 18.8 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത മ​ദ്യ​ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2,276 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ​ത്തു​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
29 പാ​ൻ - മ​സാ​ല ക​ട​ക​ളി​ലും, ഏ​ഴു മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 14 ത​വ​ണ​യും പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലെ ക​ള​ളു​ഷാ​പ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​ന് എ​ട്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം പോ​ലീ​സു​മാ​യി ചേ​ർ​ന്ന് പ​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക​ളു​ടേ​യും വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു കേ​സു​ക​ൾ വി​വി​ധ റേ​ഞ്ചു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് 40 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം 191 കോ​ട്പ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 38,200/- രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി​യി​ലാ​ണ് എ​ക്സൈ​സ് ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക് സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടും ആ​ന്‍റീ ന​ർ​ക്കോ​ട്ടി​ക് സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കു​ട്ട​പ്പ​ൻ പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​വ​ന, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജാ, പി.​വി. ജേ​ക്ക​ബ് പ്ലാ​മൂ​ട്ടി​ൽ, ബേ​ബി പാ​റ​ക്കാ​ട​ൻ, പി.​എ​ൻ. ഇ​ന്ദ്ര​സേ​ന​ൻ, ചെ​റി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.