എ​ഫി കോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റു വി​ത​ര​ണം പൂ​ർ​ത്തി​യാ​യി

10:39 PM Nov 03, 2018 | Deepika.com
മ​ങ്കൊ​ന്പ്: കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എ​ഫി കോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റു​വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​ന്ന​ലെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ഫി​കോ​ർ മാ​നേ​ജ​ർ കെ.​വൈ. ഹ​ർ​ഷ​ൻ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ്റു വാ​ർ​ഡു​ക​ളി​ൽ നേ​ര​ത്തേ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ ക​മ്മീ​ഷ​ൻ ഓ​ണ്‍ റി​ലീ​ഫ് എ​ന്ന സം​ഘ​ട​ന ക​ഴി​ഞ്ഞ 51 വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​മെ​ത്തി​ച്ചു വ​രി​ക​യാ​ണ്. ഓ​രോ കു​ടും​ബ​ത്തി​നും 3000 രൂ​പ വി​ല​മ​തി​ക്കു​ന്ന കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ലാ​യി 2000 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ദു​രി​താ​ശ്വാ​സ​സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ.​വി. ദാ​സ്, വി​ല്യം, ലി​സി തോ​മ​സ്, പ്ര​മോ​ദ് പാ​ൽ, വി​ജ​യ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കു​ഞ്ച​റി​യ കൂ​ത്ത​ശേ​രി, ഒ.​ജി. ഷാ​ജി, റീ​നാ​മോ​ൾ ജോ​മോ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.