മങ്കൊന്പ്: തലവടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം ഇന്നും നാളെയുമായി മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി, എൽപി സ്കൂളുകളിലായി നടക്കും.
സ്കൂൾ മാനേജർ ഫാ. എബ്രഹാം തയ്യിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.കെ. രാമകൃഷ്്ണൻ, ജോസ് കെ. ജേക്കബ്, സാലിമ്മ തോമസ്, പി.കെ. വേണുഗോപാൽ, കെ.എം. ജോബ് എന്നിവർ പ്രസംഗിക്കും.
കിറ്റുകൾ വിതരണം ചെയ്തു
മങ്കൊന്പ്: ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ബിജിലി ഇലക്ട്രിക്കൽ കന്പനിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ പ്രളയബാധിതർക്കായി ശുചീകരണ സാമഗ്രികളടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. കാവാലത്തു നടന്ന ചടങ്ങിൽ അന്നമ്മ ചാക്കോ വിതരണോദ്ഘാടനം നിർവഹിച്ചു. കന്പനി ഉടമകളായ ബിജി ജേക്കബ്, ലിജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഉപജില്ല കലോത്സവം
10:38 PM Nov 03, 2018 | Deepika.com