മങ്കൊന്പ്: കെപിഎംഎസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വില്ലുവണ്ടി യാത്രയുടെ 125-ാം വാർഷികാഘോഷം നാളെ മങ്കൊന്പ് തെക്കേക്കരയിൽ നടക്കും. സമ്മേളനത്തിനു മുന്നോടിയായുള്ള ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നിനു രാമങ്കരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. മഞ്ചു ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.ടി. ദേവരാജൻ അധ്യക്ഷത വഹിക്കും.
ആവശ്യപ്പെട്ടു
മങ്കൊന്പ്: കർഷകത്തൊഴിലാളികൾക്കു നൽകാനുള്ള അതിജീവനാംശ കുടിശിക തുക അടിയന്തരമായി കൊടുക്കണമെന്നു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ-ഡികെടിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി മധു ജനാർദനൻ ഉദ്ഘാടനം ചെയ്തു. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. എൻ. സദാശിവൻ നായർ, കെ. സജീവ്, എൻ.വി. ഹരിദാസ്, ജയിംസ്കുട്ടി, വി.എം. മണിയൻ, കെ.പി. ജോസഫ്, കെ.സി. വർഗീസ് മാത്യു, പി.ആർ. മനോജ്, സിബിച്ചൻ മൂലംകുന്നം എന്നിവർ പ്രസംഗിച്ചു.
വില്ലുവണ്ടി വാർഷികം
10:38 PM Nov 03, 2018 | Deepika.com