ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി, കാറ്റഗറി നന്പർ 340/16 ആന്റ് 341/16) തസ്തികയ്ക്കായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ കായികക്ഷമത പരിശോധന 12,13,14 തീതികളിൽ രാവിലെ ആറു മുതൽ കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ നടത്തും. ഫോണ്‍: 0477-2264134.
മലയാള ഭാഷാ വാരാചരണത്തിനു തുടക്കം
ആലപ്പുഴ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാചരണവും ഭരണഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നടന്നു. ഏഴുവരെയാണ് മലയാളഭാഷാ വാരാചരണം നടത്തുന്നത്. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി കവിയും മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തല ഉദ്്ഘാടനം ചെയ്തു.
കായികക്ഷമത പരിശോധന 12 മുതൽ
10:38 PM Nov 03, 2018 | Deepika.com