ചേർത്തല: അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ പ്രസന്തസ് മാതാവിന്റെ കൊന്പ്രിയ തിരുനാൾ ഏഴുമുതൽ 11 വരെ ആഘോഷിക്കും. പെരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കധ്യാനം ആരംഭിച്ചു. അഞ്ചുവരെ വൈകുന്നേരം 5.30നു ധ്യാനം.
ആറിനു വൈകുന്നേരം ആറിനു ദിവ്യബലി. ഏഴിനു വൈകുന്നേരം ആറിനു നടക്കുന്ന തിരുനാൾ കൊടിയേറ്റിനു കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് ദിവ്യബലി, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം. എട്ടിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന, ലത്തോർമാരുടെ വാഴ്ച, വൈകുന്നേരം ആറിനു ജപമാല, സമൂഹദിവ്യബലി, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ.ക്രിസ്റ്റഫർ എം. അർഥശേരിൽ.
പ്രസംഗം-ഫാ. ഗ്രിംബാൾഡ് ലന്തപറന്പിൽ. ഒന്പതിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന. വൈകുന്നേരം ആറിനു വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ജപമാല, സമൂഹബലി, വാഴ്ച, പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. പയസ് പഴേരിക്കൽ. പ്രസംഗം-ഫാ. സ്റ്റീഫൻ തോമസ്. പത്തിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന. വൈകുന്നേരം ആറിനു ജപമാല,രൂപം വെഞ്ചരിപ്പ്, ദിവ്യബലി, വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ആർതർ അറയ്ക്കൽ. പ്രസംഗം-ഫാ.ചാക്കോ മണ്ണിശേരിൽ കപ്പൂച്ചിയൻ. 11നു തിരുനാൾദിനം.
രാവിലെ ഏഴിനു വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി.
വരാപ്പുഴ രൂപത ആർച്ച് ബിഷപ് എമിരിത്യൂസ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ. ജോമോൻ കൊച്ചുകണിയാംപറന്പിൽ സന്ദേശം നല്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ കൊന്പ്രിയ തിരുനാൾ
10:38 PM Nov 03, 2018 | Deepika.com