പ്ര​തി​ഷേ​ധ ധ​ർ​ണ

10:34 PM Nov 03, 2018 | Deepika.com
ചേ​ർ​ത്ത​ല: ദ​യാ​വ​ധം, സ്വ​വ​ർ​ഗ​ര​തി, വി​വാ​ഹേ​ത​ര​ബ​ന്ധം കു​റ്റ​മ​ല്ലാ​താ​ക്ക​ൽ എ​ന്നി​വ​യ്ക്കെ​തി​രേ എ​സ്എ​ൻ പു​രം പാ​ദു​വ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് മാ​തൃ-​പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എ​ൽ പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. എ​സ്എ​ൽ പു​രം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​വ​ശം രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ധ​ർ​ണ വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് കൊ​ച്ചു​പ​റ​ന്പ്, മാ​ത്യൂ കോ​നാ​ട്ട്, ജോ​സ​ഫ് മ​റ്റ​ത്തി​ൽ, ലീ​ലാ​മ്മ ജ​യിം​സ് മ​റ്റ​ത്തി​ൽ കോ​ട്ടേ​ജ്, പ്ര​ജി ഷി​നു മു​ണ്ടു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

​ധ​ർ​ണ ന​ട​ത്തി

എ​ട​ത്വ: ത​ക​ഴി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ധ​ർ​ണ ന​ട​ത്തി. കാ​ർ​ഷി​ക​ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക, 60 തി​ക​ഞ്ഞ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും പെ​ൻ​ഷ​ൻ ന​ൽ​കു​ക, പ്രൊ​ഡ​ക്ഷ​ൻ ബോ​ണ​സ് ഉ​ട​ൻ ന​ൽ​കു​ക, മ​ട വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച തു​ക എ​ത്ര​യും വേ​ഗം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ ക​രു​മാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ്, ജി​ല്ല സെ​ക്ര​ട്ട​റി സി​ബി മൂ​ലം​കു​ന്നം, ത​ക​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ണ്‍ ജോ​സ​ഫ്, യു. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.