ധർണ നടത്തും
10:34 PM Nov 03, 2018 | Deepika.com
മുഹമ്മ: ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾക്കെതിരേ സഭ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ രാവിലെ 11ന് മാതൃ-പിതൃവേദി മുഹമ്മ സെന്റ് ജോർജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ’മുഹമ്മ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. കലവൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു മുല്ലശേരി ഉദ്ഘാടനം ചെയ്യും. കോടതി വിധികളും സർക്കാർ നടപടികളും മനുഷ്യമഹത്വത്തിന് വെല്ലുവിളി ഉയർത്തുകയാണ്. ദയാവധം, സ്വവർഗരതി, വിവാഹേതരബന്ധം കുറ്റമല്ലാതാക്കൽ എന്നിവയെല്ലാം ദൈവീക നിയമങ്ങൾക്ക് വിരുദ്ധമാണ്. മുഹമ്മ സെന്റ് ജോർജ് പള്ളി വികാരി ഫാ. ആന്റണി മുതലക്കാവിൽ, പൗലോസ് നെല്ലിക്കാപ്പള്ളി, ബേബി വട്ടക്കര, തോമസ് കുറ്റേൽ, മിനി ജേക്കബ് അടക്കാശേരി എന്നിവർ പ്രസംഗിക്കും.