ചാരുംമൂട്: വിധവയായ വയോധികയുടെ കട സാമൂഹ്യവിരുദ്ധ സംഘം തീയിട്ട് നശിപ്പിച്ചതായി പരാതി. നൂറനാട് ഉളവുക്കാട് പിഎച്ച്സി വാർഡിലെ നാലുമുക്ക് ജംഗ്ഷനു സമീപത്തെ കനാൽ സ്ഥലത്തുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ കടയാണ് കത്തി നശിച്ചത്. നൂറനാട് പന്നിത്തടത്തിൽ സരോജനി (66) നടത്തിവന്ന കടയായിരുന്നു ഇത്. കഴിഞ്ഞദിവസം ഇവർ ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ പോയതാണ്. കട കത്തിനശിച്ച വിവരം അയൽവാസികളാണ് ഇവരെ അറിയിയിച്ചത്. പുലർച്ചെ ശബ്ദംകേട്ട് ഉണർന്ന നാട്ടുകാർ കടയിൽനിന്നും തീ ആളിപടരുന്നത് കണ്ടതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് നാട്ടുകാർ വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. കായംകുളത്തുനിന്നുമെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കട കത്തിനശിച്ചു തീയിട്ടതെന്ന് പരാതി
10:34 PM Nov 03, 2018 | Deepika.com