നെടുങ്കണ്ടം: നെഹ്റു യുവകേന്ദ്രയുടെയും മഹാത്മാ സെന്ററിന്റെയും നേതൃത്വത്തിൽ നെടുങ്കണ്ടം ബിഎഡ് സെന്ററിൽ രാഷ്്ട്രീയ ഏകതാ ദിവസ് സംഘടിപ്പിച്ചു. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികദിനമാണ് രഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രഭാഷണം, സെമിനാർ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹനൻ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. മഹാത്മാ സെന്റർ ഡയറക്ടർ ജെ. ഉദയകുമാർ, ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അൻവർ, ഹാരിഷ് ഖനീഫ, ടിന്റു വർഗീസ്, ഡോളി എന്നിവർ പ്രസംഗിച്ചു.
നെടുങ്കണ്ടത്ത് രാഷ്്ട്രീയ ഏകതാ ദിവസ്
10:23 PM Nov 03, 2018 | Deepika.com