ചെ​റു​തോ​ണി ടൗ​ണ്‍ പു​ന​ർ​നി​ർ​മാ​ണം: മ​ന്ത്രി സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി

10:23 PM Nov 03, 2018 | Deepika.com
ചെ​റു​തോ​ണി: ചെ​റു​തോ​ണി ടൗ​ണ്‍ വി​ക​സ​ന​വും ബ​സ് വേ ​നി​ർ​മാ​ണ​വും സം​ബ​ന്ധി​ച്ച് മ​ന്ത്രി എം.​എം. മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി, സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി.
ചെ​റു​തോ​ണി മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ വീ​തി​കൂ​ട്ടി ബി​എം​ബി​സി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ബ​സ് വേ ​നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​റ​മ​ട മു​ത​ൽ ചെ​റു​തോ​ണി​വ​രെ ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഉ​ട​ൻ​ത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​റ​പ്പു​ന​ൽ​കി.
ജി​ല്ല​യി​ൽ 17-നെ​ത്തു​ന്ന മ​ന്ത്രി​യു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 17-ന് ​രാ​വി​ലെ 11-ന് ​ക​ട്ട​പ്പ​ന​യി​ൽ ദേ​ശീ​യ​പാ​ത​യു​ടേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ളു​ടേ​യും അ​വ​ലോ​ക​ന​യോ​ഗം ചേ​രു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.