അറക്കുളം : കാഞ്ഞാർ - മണപ്പാടി റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താൻ ആക്ഷൻ കൗണ്‍സിലിന് രൂപം നൽകി. ടോമി നാട്ടു നിലം കണ്‍വീനറും, ഓമന ജോണ്സണ് ചെയർമാനുമായ 101 അംഗ കമ്മിിറ്റിക്കാണ് രൂപം നൽകിയത്. ടോം മാത്യു, ഷിബു മൈലാടൂർ, സിബി നെല്ലിക്കുന്നേൽ, മാർട്ടിൻ മാണി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു . റോഡ് തകർന്നിട്ട് വർഷങ്ങളായി. ഇതുമൂലം കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ് .
പൊതുമരാമത്ത് വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
കാഞ്ഞാർ - മണപ്പാടി റോഡ്: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
10:23 PM Nov 03, 2018 | Deepika.com