പി.​ഐ. ഷു​ക്കൂ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

10:10 PM Nov 03, 2018 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്ന പി.​ഐ. ഷു​ക്കൂ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ഐ. ഷു​ക്കൂ​റി​ന്‍റെ ചി​ത്രം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​നാ​ച്ഛാ​ദ​നം ചെ​യ്യും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ജേ​ക്ക​ബ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം കെ.​ജെ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും ന​ൽ​കു​ന്ന വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ന​ട​ത്തും.
ഓ​ർ​മ്മ​ച്ചെ​പ്പ്, പ​ഴ​യ ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തും സ​ഹ​ക​ര​ണ ബാ​ങ്കും പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യും ചേ​ർ​ന്നാ​ണ് ഓ​ർ​മ്മ​ച്ചെ​പ്പ് എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.