കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസ്
10:09 PM Nov 03, 2018 | Deepika.com
കാഞ്ഞിരപ്പള്ളി: വളവിൽ ഓവർടേക്ക് ചെയ്തതിനും അലക്ഷ്യമായും ഉദാസീനമായും അപകടകരമായി വാഹനമോടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. കുമളി ഡിപ്പോയിലെ കോട്ടയം - കുമളി ബസിലെ ഡ്രൈവർ മുരിക്കാശേരി സ്വദേശി അജി തങ്കപ്പനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് എകെജെഎം സ്കൂളിന് സമീപത്തെ കൊടുംവളവിൽ മറ്റൊരു കെഎസ്ആർടിസിയെ ഓവർടേക്ക് ചെയ്തതാണ് സംഭവത്തിനാധാരം. ഐപിസി 279 വകുപ്പു പ്രകാരം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. റിപ്പോർട്ട് കെഎസ്ആർടിസി എംഡിക്കും അയച്ചു നൽകും.