പാലായിൽ വീണ്ടും ബൈക്ക് മോഷണം
10:09 PM Nov 03, 2018 | Deepika.com
പാലാ: പാലായില്‍ വീണ്ടും ബൈക്ക് മോഷണം. നഗരമധ്യത്തിലെ ഇടപ്പറമ്പില്‍ ടെക്സ്റ്റൈല്‍സ് പാര്‍ക്കിംഗ് ഏരിയായില്‍ വച്ചിരുന്ന ബൈക്കാണ് മോഷണംപോയത്. ടെക്സ്റ്റൈൽസ് ജീവനക്കാരനായ ആന്റോ മാത്യുവിന്റെ ബൈക്കാണ് മോഷണംപോയത്. കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍ ബൈക്കിനു സമീപം ഫോണിലൂടെ ദീര്‍ഘനേരം സംസാരിച്ചതിനുശേഷം ബൈക്ക് ഓടിച്ചു പോകുന്നതായി കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്തായി പാലാ ഭാഗത്തു നിന്ന് മോഷണം പോകുന്ന മൂന്നാമത്തെ ബൈക്കാണിത്. പാലാ ളാലം പള്ളി മുറ്റത്ത് നിന്നും ഒരാഴ്ച മുമ്പ് ഒരു ഹോട്ടലുടമയുടെ ബൈക്ക് മോഷണം പോയിരുന്നു. ഭരണങ്ങാനത്തുനിന്നു ബൈക്ക് മോഷണം പോയ സംഭവത്തില്‍ രണ്ടു പേരെ പാലാ പോലീസ് പിടികൂടിയിരുന്നു. സിസിടിവിയില്‍ നിന്നെടുത്ത ചിത്രം പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.