പാലാ: സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടി വിവിധ മത്സരപരീക്ഷകളിൽ വിജയം വരിച്ചവരെ ഇൻസ്റ്റിറ്റ്യൂട്ട് സ്വർണമെഡലുകൾ നൽകി ആദരിക്കുന്നു.
ആറിനു രാവിലെ 10.30 നു പാലാ സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെ.എം. മാണി എംഎൽഎ മുഖ്യാതിഥിയായിരിക്കും. മാർ ജോസഫ് പള്ളിക്കാപറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തും.
മോൺ. ജോസഫ് കൊല്ലംപറന്പിൽ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ പ്രഫ. സെലിൻ റോയി തകടിയേൽ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോണ് മംഗലത്ത്, ഡോ. റ്റോജോ ജോസ്, പ്രഫ. ജോസ് കെ.ഫിലിപ്പ്, പി.എസ്. ഷിനോ, ഡോ. ജോസഫ് വെട്ടിക്കൻ, പ്രഫ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിക്കും.
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയികൾക്കു സ്വീകരണം
10:06 PM Nov 03, 2018 | Deepika.com