കുറവിലങ്ങാട്: എസ്എംവൈഎം കുറവിലങ്ങാട് മുത്തിയമ്മ തീർഥാടനവും യുവജനസംഗമവും വിശ്വാസപ്രഖ്യാപന റാലിയും ഇന്ന് നടക്കും. ഇന്ന് 1.30 നു പകലോമറ്റം തറവാട് പള്ളിയിലെ അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കൽനിന്നും റാലി ആരംഭിക്കും.
രൂപത പ്രസിഡന്റ് ആൽവിൻ ഞായർകുളത്തിൽനിന്ന് മേഖലാ പ്രസിഡന്റ് സോമി ജോണി പതാക ഏറ്റുവാങ്ങും. രൂപത അസി.ഡയറക്ടർ ഫാ. ജയിംസ് മുടക്കാങ്കൽ സന്ദേശം നൽകും.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി സന്ദേശം നൽകും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. മേഖലാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, സിസ്റ്റർ നോയൽ, സെൻട്രൽ കൗണ്‍സിൽ അംഗം റിബിൻ അരഞ്ഞാണിയിൽ, ഭാരവാഹികളായ സോണി ജോണി, സെബാസ്റ്റ്യൻ ജോയി, ഡെൻസി ജോണ്‍, പി.എം. ദിലീപ്, എബി മാത്യു, ബ്രിജിൻ മേരി ജോസ്, ഷാന്റിൻ ബേബി, ബിബിൻ ബെന്നി, ജെയ്മോൾ കെ. ജോസ് എന്നിവർ നേതൃത്വം നൽകും.
എസ്എംവൈഎം മുത്തിയമ്മ തീർഥാടനം ഇന്ന്
10:06 PM Nov 03, 2018 | Deepika.com