ഈരാറ്റുപേട്ട: തപാൽ വകുപ്പിന്റെ അവഗണന കാരണം നഗരത്തിലെ ഈരാറ്റുപേട്ട പോസ്റ്റ്ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലായിട്ട് ഒരു വർഷം കഴിഞ്ഞു.
1958 ലാണ് ഈ പോസ്റ്റ്ഓഫീസ് കെട്ടിടം പണിതത്. മഴ നനയാതിരിക്കാൻ മേൽക്കൂര ടാർപോളിൻ കൊണ്ട് ഇപ്പോൾ മൂടിയിരിക്കുകയാണ്.
ഇവിടെ തപാൽ വകുപ്പിന് 70 സെന്റ് സ്ഥലമുണ്ട്. കോട്ടയം ജില്ലയിൽ ഇത്രയധികം ഭൂമി സ്വന്തമായുള്ള പോസ്റ്റ്ഓഫീസ് ഈരാറ്റുപേട്ടയിൽ മാത്രമേയുള്ളൂ.
നഗരസഭയിലുള്ള ഈ പോസ്റ്റ്ഓഫീസിനോടു തപാൽവകുപ്പ് അധികൃതർ കടുത്ത അവഗണയാണു കാട്ടുന്നതെന്ന് ആക്ഷേപമുണ്ട്. ഈ പോസ്റ്റ്ഓഫീസിനെ ഹെഡ് പോസ്റ്റ്ഓഫീസായി ഉയർത്തണമെന്ന വർഷങ്ങൾക്ക് മുമ്പുള്ള ആവശ്യവും അധികൃതർ അവഗണിക്കുകയാണെന്ന് ജനങ്ങൾ പറയുന്നു.
ഈരാറ്റുപേട്ട പോസ്റ്റ്ഓഫീസ് കെട്ടിടം ജീർണാവസ്ഥയിൽ
10:06 PM Nov 03, 2018 | Deepika.com