കോട്ടയം: സംസ്ഥാന കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ ഏകദിന കർമപരിപാടി പുനർജനി’യുടെ ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ പത്തിന് ഇടവട്ടം വാക്കയിൽ ക്ഷേത്ര മൈതാനത്തു നടക്കും. പരിപാടിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, കൃഷിവകുപ്പ് ഡയറക്ടർ പി.കെ.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോണ്ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിക്കും.
രാവിലെ ഒന്പതു മുതൽ പ്രളയാനന്തര കാർഷിക പുനരുദ്ധാരണ പ്രവർത്തികളെക്കുറിച്ചുള്ള ചർച്ചാക്ലാസ് നടക്കും.
"പുനർജനി' ജില്ലാതല ഉദ്ഘാടനം ആറിന്
10:06 PM Nov 03, 2018 | Deepika.com