ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി കാ​ഞ്ഞ​ങ്ങാ​ട്ട്

01:31 AM Nov 03, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി അ​ഞ്ചി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര യാ​ത്ര, ഔ​ഷ​ധോ​ദ്യാ​ന സ​മ​ർ​പ്പ​ണം, സെ​മി​നാ​ർ, ഔ​ഷ​ധ​സ​സ്യ പ്ര​ദ​ർ​ശ​നം, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​യു​ഷ് ക്ല​ബ് രൂ​പീ​ക​ര​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​തീ​യ​ചി​കി​ത്സാ വി​ഭാ​ഗം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ആ​ർ.​സ​ല​ജ​കു​മാ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഞ്ചി​നു രാ​വി​ലെ 9.30 ന് ​കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് വ്യാ​പാ​ര​ഭ​വ​നി​ലേ​ക്ക് വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ത്തും. ഘോ​ഷ​യാ​ത്ര​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ, ആ​യു​ർ​വേ​ദ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എന്നിവർ പ​ങ്കെ​ടു​ക്കും. പ​ത്തി​നു സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഒ​രു​ക്കി​യ ഔ​ഷ​ധോ​ദ്യാ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കും.10.30 ന് ​വ്യാ​പാ​ര​ഭ​വ​നി​ൽ 'പൊ​തു​ജ​നാ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ ' സെ​മി​നാ​ർ ന​ട​ക്കും. വി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ബ് ക​ള​ക്ട​ർ അ​രു​ൺ വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡോ. ​എ​സ്.​വി​ജ​യ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു​വ​രെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഔ​ഷ​ധ​സ​സ്യ പ്ര​ദ​ർ​ശ​നം ന​ട​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ​ന്ദു ദി​ലീ​പ് നേ​തൃ​ത്യം ന​ൽ​കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പി​ടി​എ യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യു​ഷ് ക്ല​ബു​ക​ളും രൂ​പീ​ക​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​കെ.​വി​ശ്വ​നാ​ഥ്, ഡോ. ​ടി.​കെ.​വി​ജ​യ​കു​മാ​ർ, ഡോ.​കെ.​വി.​പ്ര​മോ​ദ്, ഷി​നോ മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.