ക​രി​ദി​നം ആ​ച​രി​ച്ചു

01:31 AM Nov 03, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ ബ്യൂ​റോ മേ​ഖ​ല​യി​ലേ​ക്ക് കു​ടും​ബ​ശ്രീ ക​ട​ന്നു വ​രു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് മാ​ര്യേ​ജ് ബ്യൂ​റോ ആ​ന്‍​ഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ളപ്പിറ​വി ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട്ട് സം​ഘ​ട​ന സ്ഥാ​പ​ക നേ​താ​വ് ജോ​ണ്‍​സ​ണ്‍ കു​ടി​യാ​ന്മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​ര​വീ​ന്ദ്ര​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടി.​കെ.​മാ​ക്‌​സിം ഗോ​ര്‍​ക്കി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​താ​പ​ന്‍, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കാ​ര്‍​ത്തി​കേ​യ​ന്‍​പി​ള്ള, സം​സ്ഥാ​ന​ത​ല വ​നി​ത ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​മ​ല ആ​ര്‍. പ​ണി​ക്ക​ര്‍, സം​സ്ഥാ​ന​ത​ല വ​നി​ത ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഒ.​കെ.​വ​ത്സ​ല, സം​സ്ഥാ​ന​ത​ല വ​നി​ത ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ മോ​ളി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കു​ടും​ബ​ശ്രീ വി​വാ​ഹ​ബ്യൂ​റോ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള സ​മ​രപ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 29ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സസ​മ​രം ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. വി​വാ​ഹ​ബ്യൂ​റോ മേ​ഖ​ല സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​ക്കി വി​വാ​ഹ ഏ​ജ​ന്‍റു​മാ​രാ​യും വി​വാ​ഹ​ന​ട​ത്തി​പ്പു​കാ​രാ​യും പ​രി​ജ്ഞാ​ന​മു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും തൊ​ഴി​ല്‍​ന​ല്‍​കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.