വളം ഉണ്ടാക്കുന്ന വിധം

01:31 AM Nov 03, 2018 | Deepika.com
ഒ​രു കി​ലോ ശ​ർ​ക്ക​ര 18 ലി​റ്റ​ർ ക്ലോ​റി​ൻ ക​ല​രാ​ത്ത ശു​ദ്ധ​വെ​ള്ള​ത്തി​ൽ അ​ട​പ്പു​ള്ള പാ​ത്ര​ത്തി​ൽ ല​യി​പ്പി​ച്ചെ​ടു​ക്ക​ണം. ഇ​ത് 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ അ​ട​പ്പു തു​റ​ന്ന് അ​ക​ത്തെ വാ​യു ക​ള​ഞ്ഞ് വീ​ണ്ടു അ​ട​ച്ചു​വ​യ്ക്ക​ണം. ഇ​തു എ​ഴു​ദി​വ​സം തു​ട​ര​ണം. തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള മാ​ലി​ന്യം ആ​റി​ഞ്ച് ക​ന​ത്തി​ൽ നാ​ലു മീ​റ്റ​ർ വ​രെ നീ​ള​ത്തി​ൽ നി​ര​ത്തി ശ​ർ​ക്ക​ര മി​ശ്രി​ത​ത്തി​ൽ​നി​ന്ന് ഒ​രു ലി​റ്റ​റെ​ടു​ത്ത് 30 ലി​റ്റ​ർ വെ​ള്ളം ചേ​ർ​ത്ത് ത​ളി​ക്കു​ക. ഇ​ങ്ങ​നെ ഓ​രോ പാ​ളി മാ​ലി​ന്യം ഒ​രു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ നി​ര​ത്താ​വു​ന്ന​താ​ണ്. ഓ​രോ പാ​ളി നി​ര​ത്തു​മ്പോ​ഴും ഒ​രു ലി​റ്റ​ർ മി​ശ്രി​തം 30 ലി​റ്റ​ർ വെ​ള്ളം ചേ​ർ​ത്ത് ത​ളി​ക്കേ​ണ്ട​താ​ണ്. ഇ​തി​നു​ശേ​ഷം മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് ഭ​ദ്ര​മാ​യി മൂ​ടി​യി​ട​ണം. ഒ​രു മാ​സം ക​ഴി​ഞ്ഞാ​ൽ ഇ​വ വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാം. ശ​ർ​ക്ക​ര മി​ശ്രി​തം ഒ​രു മാ​സം വ​രെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.