കാഞ്ഞങ്ങാട്: ജൈവമാലിന്യ സംസ്കരണത്തിന് നൂതന സാങ്കേതികവിദ്യയിൽ പരിശീലനം നൽകി കടിഞ്ഞിമൂലയിലെ പ്രാദേശിക കൃഷിശാസ്ത്രജ്ഞൻ പി.വി.ദിവാകരൻ. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. ജൈവ മാലിന്യങ്ങൾ ഏറ്റവും വേഗത്തിൽ സംസ്കരിച്ച് ജൈവവളമാക്കുന്നതാണ് ഇഎംഒ (ഇഫക്ടീവ് മൈക്രോ ഓർഗാനിസം).
സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഇരുപതോളം വിദ്യാർഥികളാണ് ദിവാകരന്റെ കടിഞ്ഞിമൂലയിലെ ഔഷധത്തോട്ടം സന്ദർശിച്ച് മാലിന്യ സംസ്കരണത്തിൽ പരിശീലനം നേടിയത്. അധ്യാപകരായ വി.വി.സരസ്വതി, കെ.ശ്രീജ, എം.ധനേഷ്, കെ.സതീശൻ എന്നിവർ നേതൃത്വം നൽകി.
ജൈവവളം നിർമാണത്തിന് ഇഎംഒ സാങ്കേതികവിദ്യ
01:31 AM Nov 03, 2018 | Deepika.com