ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

01:31 AM Nov 03, 2018 | Deepika.com
പ​ട​ന്ന: പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ര്യ​വേ​പ്പ് തൈ ​വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​സി. ഫൗ​സി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2000 ആ​ര്യ​വേ​പ്പി​ൻ തൈ​ക​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ട്ടു പ​റ​മ്പി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മു​ഖേ​ന ന​ട്ടു​പി​ടി​പ്പി​ക്കും. കൃ​ഷി ഓ​ഫീ​സ​ർ ടി. ​അം​ബു​ജാ​ക്ഷ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​വി. മു​ഹ​മ്മ​ദ് അ​സ്‌ലം, ടി.​കെ.​പി. ഷാ​ഹി​ദ, കെ.​പി. റ​ഷീ​ദ, അം​ഗ​ങ്ങ​ളാ​യ ഒ. ​ബീ​ന, കെ.​വി. ഗോ​പാ​ല​ൻ, ടി.​കെ. സ​മീ​റ, ഓ​വ​ർ​സി​യ​ർ പി. ​നീ​ന, അ​ക്കൗ​ണ്ട​ന്‍റ് എം. ​സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.