പരിശീലനക്യാന്പ് ആരംഭിച്ചു
01:31 AM Nov 03, 2018 | Deepika.com
കാസർഗോഡ്: കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സൗഹൃദ വോളണ്ടിയർമാരുടെ ത്രിദിന പരിശീലനക്യാന്പിന് സ്പീഡ് വേ ഇൻ ഹാളിൽ തുടക്കമായി. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഗീത ജി.തോപ്പിൽ അധ്യക്ഷതവഹിച്ചു. പി.വി.പ്രസീത, പി.ബിജു, എം.ഗോവിന്ദൻ, എം.മണികണ്ഠദാസ്, നാരായണൻ നന്പൂതിരി, സി.പുഷ്പലത, ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.