കാ​യ​ൽ ക​ട​ലോ​ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ച് പാ​ണ്ഡ്യാ​ല​ക്ക​ട​വു​കാ​ർ

01:30 AM Nov 03, 2018 | Deepika.com
വ​ലി​യ​പ​റ​മ്പ്: കേ​ര​ളപ്പിറ​വി ദി​ന​ത്തി​ൽ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​വു​മാ​യി വ​ലി​യ​പ​റ​മ്പ് പാ​ണ്ഡ്യാ​ല​ക്ക​ട​വി​ലെ നാ​ട്ടു​കാ​ർ. "പ്ലാ​സ്റ്റി​ക് മു​ക്ത ക്ലീ​ൻ ബീ​ച്ച്' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് വി​ക​സ​ന സ​മി​തിയുടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള പ്പി​റ​വി ആ​ച​രി​ച്ച​ത്.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​മാ​യ ക​ട​ലോ​ര കാ​യ​ലാ​യി അ​റി​യ​പ്പെ​ടു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​ന്‍റെ ഓ​ര​വും പാ​ണ്ഡ്യാ​ല​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ ക​ട​ലോ​ര​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​ർ ഒ​റ്റ ദി​വ​സം കൊ​ണ്ട് ശു​ചീ​ക​രി​ച്ചു. ഏ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി വി​വി​ധ​ങ്ങ​ളാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഈ ​മാ​സം ഇ​വി​ടു​ത്തെ ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ൽ തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ ശു​ചീ​ക​രി​ച്ച​ത്.