കാഞ്ഞങ്ങാട്: അന്പലത്തറയിൽ ഷൂട്ടിംഗ് റേഞ്ച് ആരംഭിക്കാൻ നടപടി തുടങ്ങി. ഇതിനായി ജില്ലാ റൈഫിള്‍ അസോസിയേഷന് ഒരേക്കറോളം ഭൂമി വാങ്ങിച്ചിട്ടുണ്ട്. ഏകദേശം 45 ലക്ഷത്തോളം മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന റേഞ്ച് നിര്‍മാണ പ്രവര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് പദ്ധതി.
സംസ്ഥാന റൈഫിള്‍ അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ സ്പോട്സ് ഇനത്തില്‍ ഷൂട്ടിംഗ് മത്സരം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കുകൂടി ലഭിക്കും. മറ്റെല്ലാ ജില്ലകളിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷൂട്ടിംഗ് റേഞ്ചുകള്‍ ഉണ്ട്. ഷൂട്ടിംഗിന് താല്പര്യം ഉള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സംവിധാനം ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഇല്ല. ഇവിടെ റേഞ്ച് പൂര്‍ത്തീകരിക്കുന്നതോടെ ഷൂട്ടിംഗില്‍ താത്പര്യം ഉള്ള വിദ്യാര്‍ഥികളെ നല്ല കോച്ചുകളെ വച്ച് ഷൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ റൈഫിള്‍ അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികൾ ഇക്കാര്യമറിയിച്ചത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ടി.കെ.സുധാകരന് യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ.സുലൈമാന്‍, റൈഫിള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പ്രഫ.വി.ജെ.ജയിംസ് എന്നിവർ സംസാരിച്ചു. രണ്ടു തവണ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ ആയ വി.ജെ. ജോസഫ്, കണ്ണൂര്‍ ജില്ലാ എന്‍സിസി ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ നെഹ്റു കോളജ് വിദ്യാര്‍ഥിനി കെ. സജിനി എന്നിവരെ അനുമോദിച്ചു.
അന്പലത്തറയിൽ ഷൂട്ടിംഗ് റേഞ്ച് വരുന്നു
01:30 AM Nov 03, 2018 | Deepika.com