വെള്ളരിക്കുണ്ട്: താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് കേന്ദ്രമായി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോരത്തേക്ക് കെഎസ്ആർടിസി മുപ്പതിലേറെ സർവീസുകൾ നടത്തുന്നുണ്ട്.
മിക്കവാറും ദിവസങ്ങളിൽ ഒരു ബസ് എങ്കിലും തകരാറിലായി സർവീസ് മുടങ്ങന്നു. 40 കിലോമീറ്റർ അകലെ കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്നും മെക്കാനിക് എത്തി വേണം തകരാർ പരിഹരിക്കാൻ. ഇതിനു മണിക്കൂറുകൾ സമയമെടുക്കും മാത്രമല്ല ആ ദിവസത്തെ തുടർ ട്രിപ്പുകൾ കട്ടാവുകയും ചെയ്യും. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ മലയോരത്ത് ഒരു ഓപ്പറേറ്റിംഗ് സെന്റർ കൂടിയേതീരൂ എന്ന് ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്കി.
വെള്ളരിക്കുണ്ടിൽ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കണം
01:28 AM Nov 03, 2018 | Deepika.com