"മലയോരത്ത് കെഎസ്ആർടിസിയുടെ കരുതൽ വേണം' പാണത്തൂരിൽ കെഎസ്ആർടിസി ഡിപ്പോ തുടങ്ങണം
01:28 AM Nov 03, 2018 | Deepika.com
പനത്തടി: പാണത്തൂർ കേന്ദ്രമാക്കി കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കണമെന്ന് കോൺഗ്രസ് പനത്തടി മണ്ഡലംതല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. പനത്തടി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുപ്രിയ അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജോണി തോലമ്പുഴ അധ്യക്ഷതവഹിച്ചു. എൻ.ഐ.ജോയി, പഞ്ചായത്തംഗം ആശ സുരേഷ്, എം. ജയകുമാർ, എസ്.മധുസൂദനൻ, സണ്ണി ജോസഫ്, എൻ.ചന്ദ്രശേഖരൻ നായർ, ജി.സുനന്ദ, രാജീവ് തോമസ്, ടി.പി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.