ച​ക്ലി​യ കോ​ള​നി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത ഗ്രാ​മം പ​ദ്ധ​തി: ഉ​ദ്ഘാ​ട​നം നാ​ളെ

01:28 AM Nov 03, 2018 | Deepika.com
ചാ​യ്യോ​ത്ത്: പ​ട്ടി​ക ജാ​തി കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​യം പ​ര്യാ​പ്ത ഗ്രാ​മം പ​ദ്ധ​തി കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ചാ​യ്യോ​ത്ത് ച​ക്ലി​യ കോ​ള​നി​യി​ല്‍ നാ​ളെ രാ​വി​ലെ 11നു ​റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. പ​ദ്ധ​തി പ്ര​കാ​രം ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ കോ​ള​നി​യി​ല്‍ ന​ട​ത്തും.

വീ​ടു​നി​ര്‍​മാ​ണം, റോ​ഡ് വി​ക​സ​നം, ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. കൂ​ടാ​തെ തൊ​ഴി​ല​ധി​ഷ്ടി​ത സം​രം​ഭ​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ല്‍ നി​ന്നും തു​ക അ​നു​വ​ദി​ക്കും.

പ​ദ്ധ​തി പ്ര​കാ​രം എം​എ​ല്‍​എ​മാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ ഒ​രു ഗ്രാ​മം ദ​ത്തെ​ടു​ക്കാ​വു​ന്ന​താ​ണ്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഏ​ഴും അം​ബേ​ദ്ക​ര്‍ സ്വാ​ശ്ര​യ ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം പ​ത്ത് പ​ട്ടി​ക ജാ​തി ഗ്രാ​മ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് റി​സേ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ് എം.​ടി. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ ചാ​യ്യോ​ത്ത് ച​ക്ലി​യ കോ​ള​നി​യി​ല്‍ ര​ണ്ട് തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​തി​ലൂ​ടെ ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​മെ​ന്നും കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല അ​റി​യി​ച്ചു. കോ​ള​നി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വും വി​ധം ഒ​രു ഫ്‌​ളോ​ര്‍​മി​ല്ലും ചെ​റു​കി​ട കു​മ്മാ​യ നി​ര്‍​മാ​ണ കേ​ന്ദ്ര​വു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.