നീളട്ടെ, കാരുണ്യത്തിന്‍റെ കരം

01:28 AM Nov 03, 2018 | Deepika.com
മാ​ലോം: അ​വ​ശ​രാ​യ വ​യോ​ധി​ക​ർ​ക്ക് ആ​ലം​ബ​മാ​വു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ക​രു​ണ വ​റ്റാ​ത്ത പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ കാ​രു​ണ്യ​ഹ​സ്തം പ​രി​പാ​ടി​യു​മാ​യി വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ.

കു​രു​ന്നു​കൈ​ക​ൾ ചേ​ർ​ത്തു​വെ​ച്ച് സ്വ​രൂ​പി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് കൊ​ന്ന​ക്കാ​ട് അ​ച്ച​ൻ​ക​ല്ലി​ലെ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യ്ക്കും വ​ള്ളി​ക്ക​ട​വി​ലെ നി​ർ​ധ​ന​യാ​യ വി​ധ​വ​യ്ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ​മാ​റി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ പെ​റ്റി​റ്റ് ട്രീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി​സ് എ​സ്എ​ബി​എ​സ്, അ​ധ്യാ​പ​ക​രാ​യ ടി.​എ.​ഏ​ബ്ര​ഹാം, വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ശാ​ഖ് മോ​ഹ​ൻ, ജ​സ്റ്റി​ൻ, എ​ഡ്വി​ൻ, അ​ന​ഘ രാ​മ​കൃ​ഷ്ണ​ൻ, ആ​ൻ​സി​യ ജോ​ൺ​സ​ൺ, ആ​ജ​ൽ റോ​സ്, ലി​യ, എ​ൽ​സ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഭ​വ​സ​മാ​ഹ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.