ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി: അം​ഗ​ത്വ സ്വീ​ക​ര​ണം ആ​രം​ഭി​ച്ചു

01:25 AM Nov 03, 2018 | Deepika.com
ചെ​ന്പേ​രി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഡി​ടി​പി​സി) മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലും തു​ട​ക്ക​മാ​യി.

സം​രം​ഭ​ക സ​ന്ന​ദ്ധ​രാ​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഏ​രു​വേ​ശി ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ക്സ്ചേ​ഞ്ച് ക്ല​ബി​ന്‍റെ (എ​ഫ്ഐ​ഇ​സി) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ചെ​ന്പേ​രി ദേ​ശീ​യ വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ന്നു. എ​ഫ്ഐ​ഇ​സി പ്ര​സി​ഡ​ന്‍റ് കെ.​കെ. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ താത്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ര​ണ്ടു ഫോ​ട്ടോ​ക​ളും സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷാ ഫോ​റം ചെ​ന്പേ​രി ടൗ​ണി​ലെ തോ​ണ​ക്ക​ര​യി​ൽ ഏ​ജ​ൻ​സീ​സി​ൽ ല​ഭി​ക്കും. ഫോ​ൺ: 9495418960, 9495366858.