ആലക്കോട്: കനത്ത മഴയെത്തുടർന്ന് റോഡ് ഇടിയുന്നത് അപകടാവസ്ഥയുയർത്തുന്നു. കൊട്ടയാട് കവലയിൽനിന്ന് ഹിൽടോപ്പിലേക്കുള്ള പഞ്ചായത്ത് റോഡാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്.
ഹിൽടോപ്പ് വളവിനു സമീപത്തെ ചെറുവള്ളിക്കുന്നേൽ ചെമ്മാട്ട് പ്രദീപിന്റെ വീടിനോടുചേർന്നുള്ള റോഡിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. വീടിനും മണ്ണിടിച്ചിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. വീട്ടുമുറ്റത്തെ കുഴൽക്കിണറിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഫലപ്രദമായ ഓവുചാൽ സംവിധാനമില്ലാത്തതാണ് റോഡ് തകർച്ചയിലാകാൻ കാരണം. റോഡ് സംരക്ഷിക്കുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
റോഡ് ഇടിയുന്നു; വീടിനും അപകട ഭീഷണി
01:25 AM Nov 03, 2018 | Deepika.com