മാ​ലി​ന്യ​ങ്ങ​ളു​മാ​യി വ​ന്ന ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

01:25 AM Nov 03, 2018 | Deepika.com
പെ​രു​ന്പ​ട​വ്: ത​ളി​പ്പ​റ​ന്പ് കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ൽ നാ​ടു​കാ​ണി പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ ലോ​റി നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ടി​പ്പ​ർ ലോ​റി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ​ത്. നാ​ട്ടു​കാ​ർ ഇ​ത് പി​ടി​കൂ​ടു​ക​യും ടി​പ്പ​ർ ലോ​റി ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തു. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.