പെരുന്പടവ്: സിഎച്ച്സി ഒടുവള്ളിത്തട്ട്, ചപ്പാരപ്പടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലി നടത്തി. ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ റാലി ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് ചപ്പാരപ്പടവ് ടൗണിൽ സമാപിച്ചു.
'വ്യായാമം ശീലമാക്കൂ ജീവിതശൈലീ രോഗം നിയന്ത്രിക്കൂ' എന്ന മുദ്രാവാക്യവുമായാണു റാലി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം. മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഡോ. അരുൺ, ശങ്കർ, പ്രമീള രാജൻ, വി. ഏബ്രഹാം, ടി.എ. ജോൺസൺ, എം.പി. അഹമ്മദ്, കെ. രാജേഷ് ബാബു, വത്സല, ജയശ്രീ എന്നിവർ നേതൃത്വം നൽകി.
ബോധവത്കരണ റാലി നടത്തി
01:24 AM Nov 03, 2018 | Deepika.com